T Kumar : സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ (55)വിടവാങ്ങി

1996 ല്‍ അമേരിക്കയില്‍ നടന്ന സൈക്കിള്‍ പോളോ ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്ത് ക്യാപ്ടനായിരുന്നു ടി കുമാര്‍.1999 ല്‍ കാനഡയിലും കുമാറിന്റെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കി. 2000 ത്തില്‍ ഇന്ത്യയില്‍ വച്ച് നടന്ന ലോക കപ്പും സ്വന്തമാക്കിയ ടീമിന്റെ ക്യാപ്ടന്‍ കുമാറായിരുന്നു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച ടി കുമാര്‍ തുടര്‍ന്നുള്ള ഇരുപത് വര്‍ഷം പരിശീലകനായും കായിക മേഖലയില്‍ തിളങ്ങി. പ്രമേഹ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News