N Kumar : സുപ്രസിദ്ധ മജിഷ്യൻ N കുമാർ കളത്തിൽ നിര്യാതനായി

സുപ്രസിദ്ധ മാജിഷ്യൻ N കുമാർ കളത്തിൽ (നന്ദകുമാർ retd. ഹെഡ് നേഴ്സ് മെഡിക്കൽ കോളേജ് തൃശൂർ) നിര്യാതനായി .66 വയസ്സായിരുന്നു . 1990 ൽ ഓസ്ട്രിയയിൽ വച്ചു നടന്ന ലോക മാജിക്ക് മത്സരത്തിൽ മത്സരിക്കാൻ അർഹത നേടിയ ഏക ഏഷ്യക്കാരനാണ്. സാർക്ക് രാഷ്ട്രങ്ങളിലെ മാജിഷ്യൻമാർ മത്സരിച്ച സാർക് മാജിക്ക് ഫെസ്റ്റിവല്ലിലെ വിജയിയാണ് അദ്ദേഹം . വാഴക്കുന്നം നബൂതിരിപാടിന്റെ ശിഷ്യൻ കൂടിയാണ് .

ഒന്നാമത് വഴക്കുന്ന സ്മാരക മാജിക്ക് മത്സരത്തിലെ വിജയിയും ദാവൂത് മെമ്മോറിയൽ അവാർഡ് ജേതാവും ജാതു സിംഹ അവാർഡ് ജേതാവും കൂടിയാണ് അദ്ദേഹം . അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ബ്രദർ ഹൂഡ് ഓഫ് മാജിഷ്യൻസ് (IBM) എന്ന സംഘടനയുടെ ഇന്ത്യ റിങ്ങിന്റെ മുൻ പ്രസിഡന്റ്‌ ആണ്. ഐബിഎം ന്റെ റോഡ് ഓഫ് മെർലിൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം നേടിയ “കനലാടി” യുടെ നിർമാതാവാണ്. KAAF ജില്ലാ കമ്മിറ്റി മെമ്പർ കൂടിയാണ് എൻ കുമാർ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here