കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യ കല്യാണി കരുണാകരൻ അന്തരിച്ചു

കൈരളി ടി വി ഡയറക്ടർ അഡ്വ സി കെ കരുണാകരൻ്റെ ഭാര്യ എറണാകുളം വിദ്യാനഗർ ആൻമോളിൽ
കല്യാണി കരുണാകരൻ (മോളി) അന്തരിച്ചു. . 66 വയസ്സായിരുന്നു.മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പരേതനായ മുൻമന്ത്രി ടി ശിവദാസമേനോൻ്റെ മകളാണ്.

എറണാകുളം വിദ്യാനഗറിലെ വീട്ടിൽ രാവിലെ 11 മുതൽ പൊതുദർശനം. തുടർന്ന് വൈകിട്ട് 4 ന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. ശ്യാം കരുണാകരൻ (യു എസ് എ),ഡോ ശിവ് കരുണാകരൻ(യു എസ് എ ) എന്നിവരാണ് മക്കൾ.കെല്ലി ബിഷപ്പ് കരുണാകരൻ , ഡോ. മോണിക്ക കരുണാകരൻ(ഇരുവരും യു എസ് എ) എന്നിവരാണ് മരുമക്കൾ. അലിയാന ഭവാനി കരുണാകരൻ, ഏദൻ നാനി കരുണാകരൻ,ഒലിവർ സ്മിത് കരുണാകരൻ എന്നിവരാണ് കൊച്ചു മക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News