
തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാറുടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്.
22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അനന്തുവിൻ്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു . പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടലിന് ബാർ ലൈസൻസ് കിട്ടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here