NASA; ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് പകർത്തിയ ആദ്യചിത്രം പുറത്തിറക്കി നാസ

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തു വീട്ടിരിക്കുകയാണ് നാസ. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കൂടുതൽ ചിത്രങ്ങൾ നാസ പുറത്തു വിട്ടത്. ജെയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള ആദ്യ പൂർണ ചിത്രങ്ങൾ തിങ്കളാഴ്ച തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ചു നടന്ന ചടങ്ങിൽ യു എസ് പ്രസിഡന്റ്‌ ജോ ബൈഡൻ പുറത്തു വിട്ടിരുന്നു .

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ പതിഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും സുതാര്യവും സങ്കീർണമായ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് നാസ. 13 ബില്യൺ വർഷങ്ങൾ പഴക്കമുള്ള വിദൂര ഗാലക്സികളുടെ ആഴമേറിയ ഇൻഫ്രാ റെഡ് ദൃശ്യങ്ങളാണ് പുറത്തു വീട്ടിരിക്കുന്നത്. പന്ത്രണ്ടര മണിക്കൂറുകൾ കൊണ്ടാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ മുൻഗാമിയായ ഹബിൾ സ്പേസ് ടെലിസ്കോപ്പ് ആഴ്ചകളെടുത്താണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. SMACS 0723 എന്ന ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രമാണ് നാസ ആദ്യം പുറത്തു വിട്ടത്.

ദൃശ്യപ്രകാശത്തിലും ഇൻഫ്രാ റെഡിലും ഒരു പോലെ പ്രവർത്തിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന് ഇത് വരെ കണ്ടിട്ടില്ലാത്ത ചെറിയ, മങ്ങിയ ഘടനകളുള്ള ഗാലക്സികളുടെ വരെ ദൃശ്യങ്ങൾ എടുക്കുവാൻ സാധിക്കും . ഗാലക്സികളുടെ ഘടന, മാസ്സ്, ആയുസ്, ചരിത്രം എന്നിവ മനസ്സിലാക്കുന്നതിനു ജെയിംസ് വെബ് ടെലിസ്കോപ്പ് എടുത്ത ദൃശ്യങ്ങൾ ഉപയോഗപ്രദമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here