CPI യുടെ നേതൃ യോഗങ്ങൾ ദില്ലിയിൽ ഇന്ന് തുടങ്ങും; ഇന്നും നാളെയും ദേശീയ എക്‌സികൂട്ടീവ് യോഗം

CPI യുടെ നേതൃ യോഗങ്ങൾ ദില്ലിയിൽ ഇന്ന് തുടങ്ങും. ഇന്നും നാളെയും ദേശീയ എക്‌സികൂട്ടീവ് യോഗം ചേരും. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ദേശീയ കൗൺസിൽ യോഗവും നടക്കും.

വിജയവാഡയിൽ ചേരുന്ന പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കാനുള്ള രേഖകൾ തയ്യാറാക്കുകയാണ് യോഗത്തിന്റ പ്രധാന അജണ്ട. കരട് രാഷ്ട്രീയ പ്രമേയത്തിന് ഇന്ന് ചേരുന്ന ദേശീയ എക്‌സികൂട്ടീവ് യോഗം രൂപം നൽകും. ദേശീയ കൗൺസിൽ യോഗമാണ് രേഖക്ക് അംഗീകാരം നൽകേണ്ടത്. സംഘടന രേഖ ,പ്രവർത്തന അവലോകന റിപ്പോർട്ട് എന്നിവക്കും നേതൃയോഗങ്ങൾ രൂപം നൽകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ, അഗ്നിപഥ് പ്രതിഷേധം തുടങ്ങിയ സമീപകാല രാഷ്ട്രീയ വിഷയങ്ങളും യോഗം ചർച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News