Leslie Peter; പ്രശസ്ത സംഗീതാധ്യാപകൻ ലെസ്‌ലി പീറ്റർ അന്തരിച്ചു

ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനും പ്രശസ്ത സംഗീതാധ്യാപകനുമായ ലെസ്‌ലി പീറ്റർ (81) അന്തരിച്ചു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, ഗ്രാമി ജേതാവ് മനോജ് ജോർജ് തുടങ്ങിയവരുടെ ഗുരുവാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.

സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി അന്തരിച്ചു, Peter Leslie Passed Away, Peter  Leslie Songs, Stephen Devassy

നാടകങ്ങൾക്കും സിനിമകൾക്കും വേണ്ടി ആദ്യകാലത്ത് വയലിൻ വായിച്ചിട്ടുണ്ട്. പിന്നീടു സംഗീതാധ്യാപകനായി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് ഷൊർണൂർ സിഎസ്ഐ പ്രോ കത്തീഡ്രലിൽ. ഭാര്യ: ആനി പീറ്റർ (ഡാളി). മക്കൾ: ലാനി, ലീന, ലിൻസി. മരുമക്കൾ: അനിൽരാജ് പടിയങ്ങാടൻ (റെയിൽവേ), ഹാൻസ് സജിത് പടിയങ്ങാടൻ, ജസ്റ്റിൻ സുജിത് നമ്പ്യത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News