Maharashtra; രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന് പിന്തുണയുമായി ഉദ്ധവ് താക്കറെ

മഹരാഷ്ട്രയിൽ മഹാ അഘാഡി സഖ്യത്തിന് വെല്ലുവിളി ഉയർത്തിയാണ് ഉദ്ധവ് താക്കറെയുടെ ഏറ്റവും പുതിയ നീക്കം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്ന ശിവസേന താക്കറെ പക്ഷത്തിന്റെ തീരുമാനം വലിയ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

ശിവസേന എം പി മാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ദ്രൗപതിക്ക് പിന്തുണ നൽകാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തിയത് . ശിവസേനയുടെ നീക്കത്തെ പാർട്ടിയിലെ ജനാധിപത്യത്തിന്റെ അന്ത്യം എന്ന് പറഞ്ഞാണ് നിരുപം ട്വീറ്റ് ചെയ്തത്

എന്നാൽ ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന പരിഗണനയിലാണ് പിന്തുണ നൽകുന്നതെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറയുന്നു

ഗോത്ര വർഗ്ഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് കടന്നു വരുന്ന ആദ്യ വനിതയാണ് ദ്രൗപതി. മഹാരാഷ്ട്രയിൽ നിരവധി ഗോത്രവർഗ്ഗക്കാരുണ്ടെന്നും ശിവസൈനികരിൽ വലിയൊരു ശതമാനം ഗോത്ര വർഗക്കാർ തന്നെയാണെന്നും സഞ്ജയ് റാവത്ത് ന്യായീകരിച്ചു

ഉദ്ധവ് താക്കറെക്ക് പാർട്ടിയിലെ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News