RSS ക്യാമ്പിൽ കാവി ഷാളണിഞ്ഞ് പുറത്തിറങ്ങിയ സ്വപ്ന സുരേഷിനെ ത്രിവർണ ഷാളണിയിച്ച് കോൺഗ്രസ്സുകാർ കൊണ്ടുനടക്കുന്നു; ഇ പി ജയരാജൻ

ആർ എസ് എസ് ക്യാമ്പിൽ നിന്നും കാവി ഷാളണിഞ്ഞ് പുറത്തിറങ്ങിയ സ്വപ്ന സുരേഷിനെ ത്രിവർണ ഷാളണിയിച്ച് കോൺഗ്രസ്സുകാർ കൊണ്ടുനടക്കുകയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. നിയമസഭയെ വ്യക്തിഹത്യ നടത്താനുള്ള സ്ഥലമാക്കി മാറ്റുന്ന നിലയിലേക്ക് കോൺഗ്രസ്സ് സംസ്കാരം അധപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ പയ്യന്നൂരിൽ സി പി ഐ എം വാഹനജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

തുടർ ഭരണവുംകേരളത്തിലെ എൽ ഡി എഫ് മുന്നേറ്റവും കണ്ട് യു ഡി എഫും ബി ജെ പിയും ഭയപ്പാടിലാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. അതു കൊണ്ടാണ് ഇരു കൂട്ടരും ഒറ്റക്കെട്ടായി എൽ ഡി എഫ് സർക്കാരിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നത്.വികസനം അട്ടിമറിക്കാനും എൽ ഡി എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുമാണ് ശ്രമം.സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ നിന്നിറങ്ങി ആർ എസ് എസ് പാളയത്തിലെത്തിയ സ്വപ്ന സുരേഷിനെ ഇപ്പോൾ കോൺഗ്രസ്സുകാരാണ് കൊണ്ടു നടക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

നിലവാരമില്ലാത്ത പാർട്ടിയായി കോൺഗ്രസ്സ് അധപതിച്ചു.മുഖ്യമന്ത്രിയുടെ കുടുംബത്തെ നിയമസഭയിൽ വച്ച് അപകീർത്തിപ്പെടുത്തുന്ന നിലയിലേക്ക് കോൺഗ്രസ്സ് തരംതാണു.എന്തും വിളിച്ചു പറയാനുള്ള സ്ഥലമല്ല നിയമസഭയെന്നും ഇപി ജയരാജൻ പറഞ്ഞു.കണ്ണൂർ പയ്യന്നൂരിൽ സി പി ഐ എം വാഹന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.ജാഥാ ക്യാപ്റ്റൻ സി പി ഐ എം സംസ്ഥാന സമിതിയംഗം ടി വിരാജേഷിന് ഇപി ജയരാജൻ പതാക കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel