KPCC ഭാരവാഹി യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം; കെ പി സി സി ആസ്ഥാനം പോലും ഒരു കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് സതീശൻ

KPCC ഭാരവാഹി യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം. കെ പി സി സി (KPCC) ആസ്ഥാനം പോലും ഒരു കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് സംശയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan).
മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിചാൽ അംഗീക്കരിക്കിലെന്ന് ചില നേതാക്കൾ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

ഈ മാസം 23,24 തീയതികളിൽ കോഴിക്കോട് ചേരുന്ന കെപിസിസി ചിന്തൻ ശിവിറിനു മുന്നോടിയായിയാണ് ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റ്‌മാരുടെയും യോഗം ചേർന്നത്.യോഗത്തിൽ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കെപിസിസി ആസ്ഥാനം കോക്കസ് കേന്ദ്രമായി മാറുനത് തടയിട്ടില്ലാ എങ്കിൽ കെപിസിസി പ്രസിഡണ്ടിന് കൂടി ക്ഷീണമാകും എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

കെ സുധാകരൻ KPCC അധ്യക്ഷനായപ്പോലുള്ള ആവേശം ഇപ്പോൾ അണികൾക്കും പാർട്ടിയിലും ഇല്ലെന്ന് ചില നേതാക്കളും ചൂണ്ടി കാട്ടി.താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം നിലച്ചു എന്ന് ശരിവച്ച നേതൃത്വം ചിന്തൻ ശിവറിൽ ഇത് മറികടക്കാൻ പദ്ധതി തയ്യാറാകണമെന്നും അറിയിച്ചു.ഭാരവാഹി പ്രഖ്യാപനം നീളുന്നതിൽ അതൃപ്തിയും യോഗത്തിൽ ഉയർന്നു. കെ.സി.വേണുഗോപാൽ പക്ഷക്കാരായ നേതാക്കളാണ് വിമർശനം ഉന്നയിച്ചത്.

അതേസമയം, മാനദണ്ഡം ലംഘിക്കുന്നത് അംഗീകരിക്കാൻ ആവില്ല. സംഘടനാ രംഗത്ത് സജീവമായവരെയും പ്രാദേശിക തലത്തിൽ മികവ് കാട്ടുന്നവരെയും നേതൃത്വത്തിലേക്ക് പരിഗണിക്കണം. അല്ലാതെ നേതാക്കൾക്കൊപ്പം നിൽക്കുന്നവരെ കുത്തി നിറയ്ക്കല്ലെന്നും ആവശ്യം ഉയർന്നു. നേതൃത്വവും ഗ്രൂപ്പ് നേതൃത്വങ്ങളും സമവായത്തിൽ നീങ്ങുമ്പോൾ അതിനെതിരായ കെ.സി പക്ഷത്തിന്റെ രംഗപ്രവേശം പുതിയ ചേരിത്തിരിവിന് വഴിവയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News