Palakkad; പാലക്കാട് പോക്‌സോ കേസിലെ അതീജിവിതയെ ജുവൈനൽ ഹോമിലേക്ക് മാറ്റി

പാലക്കാട് വിചാരണ തുടങ്ങാനിരിക്കെ പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതീജിവിതയെ ജുവൈനൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. സുരഷ പരിഗണിച്ചാണ് കുഞ്ഞിനെ ജുവൈനൽ ഹോമിലേക്ക് മാറ്റിയത്.

പോക്‌സോ കേസില്‍ പ്രതിയായ കുട്ടിയുടെ ചെറിയച്ഛന് വേണ്ടി അമ്മയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചത് ഗുരുവായൂരിലായിരുന്നു. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തി. വനിതാപൊലീസിന്റെ സാന്നിധ്യത്തില്‍ രാത്രിയോടെ പാലക്കാടെത്തിച്ച 11കാരിയെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിക്ക് മുന്‍പാകെ കുട്ടിയെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.

പെണ്‍കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ഇനി ജുവനൈല്‍ ഹോമില്‍ കുട്ടിയെ താമസിപ്പിക്കാനാണ് സാധ്യത. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത അച്ഛനേയും അമ്മയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശി നല്‍കിയ പരാതിയിലാണ് നടപടി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോക്‌സോ കേസ് പ്രതിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ ആറുപേരെ പാലക്കാട് ടൌണ്‍ സൌത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.16നാണ് പോക്‌സോ കേസില്‍ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here