Muhammad Riyas; ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; പരിഹസിച്ച് മുഹമ്മദ് റിയാസ്

ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു. ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, റോഡ് ടാർ ചെയ്തതിന് ശേഷം കീറി മുറിക്കാൻ അനുവദിക്കില്ല,മറ്റ് വകുപ്പുകൾ ഏതെങ്കിലും പ്രവർത്തനം നടത്തണം എങ്കിൽ ഒരു പോർട്ടൽ ഉണ്ട് അതിൽ രേഖപെടുത്തിയതിന്ന് ശേഷം മാത്രമേ നടത്താവുവെന്നും ജല വിഭവ വകുപ്പ് മന്ത്രി നല്ല പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി റിയാസ് സഭയിൽ പറഞ്ഞു.

ദേശീയ പാതകളുടെ വികസനം ഇഴയുന്നത് പറയുമ്പോൾ പ്രതിപക്ഷ നേതാവിനെ എങ്ങനെ പ്രകോപ്പിച്ചു പറയുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല… വികസന കുത്തിപ്പിന്റെ ഇവർ റോളിങ് ട്രോഫിക്ക്‌ വേണ്ടി അല്ല സർക്കാർ മുന്നോട്ട് പോകുന്നതെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ട് വികസനം നടത്താൻ ആണ് സർക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here