HRDS; അട്ടപ്പാടിയില്‍ ആദിവാസിഭൂമി കയ്യേറിയ കേസില്‍ എച്ച്ആര്‍ഡിഎസ് കുടുങ്ങും

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസിഭൂമി കയ്യേറിയ കേസില്‍ എച്ച്ആര്‍ഡിഎസ് പ്രതിസന്ധിയില്‍. സെക്രട്ടറി അജികൃഷ്ണന്‍ അറസ്റ്റിലായതോടെ എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നടത്തിയ ഭൂമി കയ്യേറ്റങ്ങളുടെ ചുരുളഴിയുന്നത്. അജികൃഷ്ണനെക്കൂടാതെ എച്ച്ആര്‍ഡിഎസ്സിലെ ഉന്നാതാധികൃതരും കേസില്‍ പ്രതികളാണ്

ഷോളയൂര്‍ പഞ്ചായത്തിലെ വട്ടലക്കിയില്‍ 56 ഏക്കര്‍ ഭൂമിയാണ് എച്ച്ആര്‍ഡിഎസ്സിന്റെ കൈവശമുള്ളത്. ഇതില്‍ 16 ഏക്കര്‍ ആദിവാസികളുടെ കമ്യൂണല്‍ലാന്റാണ്. ഇവിടെ കുടില്‍ക്കെട്ടി താമസിച്ചവരെയാണ് അജി കൃഷ്ണനും സംഘവും കുടിയൊപ്പിച്ചത്. ആദിവാസിക്കുടിലുകള്‍ തീവെച്ചു നശിപ്പിച്ചു. മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി. ജാതി അധിക്ഷേപം നടത്തി. തുടങ്ങിയ പരാതികളിലാണ് ഷോളയൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയതത്. ഒന്നാം പ്രതിയാണ് അജി കൃഷ്ണന്‍. പ്രസിഡന്റ് ഗുരു ആത്മനമ്പി, പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു. സി വി വിവേകാനന്ദന്‍, വേണു ഗോപാല്‍, കൊട്ടാരക്കര വിയ്യന്നൂര്‍ അനീഷ്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ഐപിസിയിസെ വിവിധ വകുപ്പുകളും എസ്‌സി എസ്ടി ആക്ടിലെ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. സമാന പരാതിളുണ്ടെന്നും കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും കാണിച്ചാണ് അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. താമസ ഗോഗ്യമല്ലാത്ത വീടു നിര്‍മിച്ചു നല്‍കിയതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് എച്ച്ആര്‍ഡിഎസ് അധികൃതര്‍ മറ്റൊരു കേസില്‍ പ്രതികളാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News