Ashokan Cheruvil: ഇത് അശോകസ്തംഭമല്ല, ഗോഡ്സെയെയാണ് ഓര്‍മ വരുന്നത്; അശോകന്‍ ചെരുവില്‍

ദില്ലിയില്‍(Delhi) നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍(Ashokan Cheruvil). ‘ഇത് അശോകസ്തംഭമല്ല. നാഥുറാം വിനായക് ഗോഡ്സേയെയാണ് ഓര്‍മ വരുന്നത്’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചത്.

പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത്. 100 കലാകാരന്മാരാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവുമുള്ള അശോകസ്തംഭം വെങ്കലത്തിലാണ് നിര്‍മിച്ചത്. അനാച്ഛാദനത്തോടനുബന്ധിച്ചു നടന്ന പൂജാകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 33 മീറ്റര്‍ ഉയരത്തിലാണ് സ്തംഭം. 6500 കിലോഗ്രാം വരുന്ന ഉരുക്കു ചട്ടക്കൂടും ഇതിനുണ്ട്. 9 മാസം കൊണ്ടാണ് നിര്‍മിച്ചത്. അഹമ്മദാബാദ് എച്ച്.സി.പിയാണ് ആദ്യ ഡിസൈന്‍ ചെയ്തത്.

അതേസമയം, അനാച്ഛാദന ചടങ്ങിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി അനാച്ഛാദനം നിര്‍വഹിച്ചതും ഭരണഘടനാ സ്ഥാപനത്തില്‍ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കുമുള്ള അവകാശം ഭരണഘടന നല്‍കുമ്പോഴാണ് പ്രധാനമന്ത്രി അവിടെ പൂജ നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News