Pinarayi Vijayan: മട്ടന്നൂര്‍ സംഭവം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

മട്ടന്നൂര്‍ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി(Pinarayi Vijayan). അന്വേഷണം
നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ സമാധാനം മുഖ്യമായും തകര്‍ക്കുന്നത് ആര്‍എസ്എസും(RSS) എസ്ഡിപിഐയും(SDPI) ആണ്. LDF സര്‍ക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളത് പറയുമ്പോള്‍ കള്ളിയ്ക്ക് തുള്ളല്‍ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമാധാനാന്തരീക്ഷം നല്‍കിയതു കൊണ്ടാണ് ജങ്ങള്‍ തുടര്‍ഭരണം നല്‍കിയത്. ബിജെപിയുമായി കോണ്‍ഗ്രസ് സമരസപ്പെട്ട് പോകുമെന്ന് നമുക്കറിയാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News