CM; ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന പോലെയാണ് പ്രതിപക്ഷം; പരിഹസിച്ച് മുഖ്യമന്ത്രി

ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന പോലെയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സമാധാനപരമായ അന്തരീക്ഷം തകർക്കുന്നതിനു വേണ്ടി ശ്രമിക്കുന്നത് വർഗീയ ശക്തികളാണ്.സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിത നീക്കം ഇവർ നടത്തുന്നുണ്ട്. അതിലൊര് സംശയവും പ്രതിപക്ഷത്തിന് ഇല്ലാത്തത് പ്രത്യേക നില തന്നെ എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

കണ്ണൂർ ചാവശ്ശേരിയിൽ സ്ഫോടനത്തിൽ 2 ആസ്സാം സ്വദേശികൾ മരിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയ്ക്ക് കരുത്ത് അർജിക്കാൻ കഴിയാത്തത് എൽ ഡി എഫ് ഉള്ളത് കൊണ്ടാണ് അതുകൊണ്ടാണ് കോൺഗ്രസിനൊപ്പം ബിജെപി കൂടുന്നതെന്നും ബിജെപിയുമായി കോൺഗ്രസ്‌ സമരസപ്പെട്ട് പോകുമെന്നാണ് നമുക്കറിയാം എല്ലാ വാർത്ത മാധ്യമങ്ങളും കൂടി എൽ ഡി എഫ് നെ കരിവാരി തേക്കാൻ വിചാരിച്ചാൽ ജനങ്ങൾക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News