Pinarayi Vijayan: ബോംബിന്റ പൈതൃകം സണ്ണി ജോസഫിന് ഞാന്‍ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ: മുഖ്യമന്ത്രി

ബോംബിന്റ പൈതൃകം സണ്ണി ജോസഫിന്(Sunny Joseph) ഞാന്‍ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി(Pinarayi Vijayan) സഭയില്‍. കേരളത്തിലെ തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഓഫീസില്‍ വച്ച് ബോംബ് നിര്‍മിച്ച് അതിന്റെ ഇനം വേര്‍തിരിച്ചു വിശദീകരിച്ചുകൊടുത്തത് ആരായിരുന്നുവെന്ന് പ്രമേയ അവതാരകന് ഓര്‍മ്മയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സണ്ണി ജോസഫ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ ക്രമസമാധാന നിലതകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിലൊരു സംശയവും പ്രതിപക്ഷത്തിന് ഇല്ലാത്തത് പ്രത്യേക നില തന്നെ എന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷശ്രമം. എന്നാല്‍ നിങ്ങള്‍ ഇങ്ങനെയെങ്കിലും കേരളത്തില്‍ നിലകൊള്ളുന്നതിന് കാരണം എല്‍ഡിഎഫ് കരുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മട്ടന്നൂര്‍ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here