Maharashtra Rain: മഹാരാഷ്ട്ര മഴക്കെടുതി; മരണം 83 ആയി ഉയര്‍ന്നു, 353 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മഹാരാഷ്ട്രയില്‍(Maharashtra) കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു പേരെ കാണാതായി. 95 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരെ 353 പേരെയാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത് ഘട്ട്ചരോളിയിലാണ്.

ഉത്തര മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും കച്ചവടക്കാരോടും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

വെള്ളപ്പൊക്കത്തില്‍(Flood) പല ഗ്രാമങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായവും ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ 8 ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ് ഏഴോളം വീടുകളും തകര്‍ന്നു.

കനത്ത മഴക്ക് സാധ്യത മുന്നില്‍ കണ്ട് മഹാരാഷ്ട്രയില്‍ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലും താനെയിലും വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News