Brinda Karat: ‘ഇത് വനസംരക്ഷണ നിയമമല്ല, കോര്‍പറേറ്റ് സംരക്ഷണനിയമം’; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ബൃന്ദ കാരാട്ട്

വനസംരക്ഷണ നിയമത്തിലെ വിനാശകരമായ പുതിയ ഭേദഗതികളില്‍ പ്രതിഷേധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്(Bhupender Yadav) കത്തയച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്(Brinda Karat) . കോര്‍പറേറ്റുകള്‍ക്ക് വനം കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന നിയമത്തെ കോര്‍പറേറ്റ് സംരക്ഷണ നിയമമെന്നാണ് വിളിക്കേണ്ടതെന്ന് കത്തില്‍ പറയുന്നു.

പദ്ധതികള്‍ക്ക് അനുമതി നല്‍കുംമുമ്പ് ഗ്രാമസഭകളുടെയും വനത്തില്‍ താമസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും അനുമതി തേടണമെന്ന നിര്‍ദേശം അട്ടിമറിച്ചു. പകരം ഇനി അന്തിമാനുമതി കേന്ദ്രം നല്‍കും. ഇത് ഭരണഘടനയുടെ അഞ്ച്, ആറ് ഷെഡ്യൂളുകളുടെ ലംഘനവും നിയംഗിരി ഖനന കേസിലെ സുപ്രീംകോടതി വിധിക്കെതിരാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

കമ്പനി നടത്തേണ്ട വനവല്‍ക്കരണത്തിനുള്ള ഭൂമി ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനവാസമേഖലയ്ക്കടുത്താണ്. കര്‍ശനമായി വിലക്കിയിരുന്ന ഉള്‍ക്കാടുകളില്‍പോലും പുതിയ ഭേദഗതിയനുസരിച്ച് ഖനനമുള്‍പ്പെടെ തുടങ്ങാം. വിജ്ഞാപനം മരവിപ്പിച്ച് പൊതുജനാഭിപ്രായം ശേഖരിക്കണം. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ആദിവാസി മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കായി വിടണമെന്നും ബൃന്ദ കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News