Music Album:വി എഫ് എക്‌സ് വിസ്മയമായി നോബിയുടെ ‘ഭൂതം ഭാവി’;സംഗീത ആല്‍ബം വൈറലാകുന്നു

ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാര്‍ക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആല്‍ബം വൈറലാകുന്നു. ഗ്രീന്‍ട്യൂണ്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്‌സിന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകന്‍ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകര്‍ക്കു സമ്മാനിച്ച ഈ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത്.

മുഴു നീളെ VFX സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം ആണ് ‘ഭൂതം ഭാവി’. ‘മെറ്റാ വേര്‍സ്’ എന്നറിയപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നര്‍മരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക്കിങ് എന്നറിയപ്പെടുന്ന ആര്‍ ജെ കാര്‍ത്തിക്കാണ്. ഗാനരംഗത്തില്‍ ഒരു പ്രധാന വേഷത്തിലും കാര്‍ത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആല്‍ബം ആണ് ‘ഭൂതം ഭാവി’. ഗ്രീന്‍ ട്യൂണ്‍സ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ ‘നസാര’യും ‘മടക്ക’വും ആലപിച്ചത് പ്രണാമാണ്. അര്‍ഫാന്‍ നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്‌സും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണന്‍ എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്ദ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരന്‍ ലേഖ, രാജേഷ് ജയകുമാര്‍ ആണ് ഡി ഐ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here