Tomato Rice:ഇനി ലഞ്ചിന് തയാറാക്കാം ഈസി ടുമാറ്റോ റൈസ്, റെസിപ്പി ഇതാ…!

സിംപിള്‍ ടുമാറ്റോ റൈസ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍…

1.വെണ്ണ – 250 ഗ്രാം

2.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്

സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്

3.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

4.ബിരിയാണി അരി – ഒരു കപ്പ്

5.വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

-അല്‍പം വെണ്ണയില്‍ രണ്ടാമത്തെ ചേരുവ വറുത്തു കോരി മാറ്റി വയ്ക്കണം.

-ബാക്കി വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.

-ഇതിലേക്ക് കഴുകി വാരി വച്ചിരിക്കുന്ന അരി ചേര്‍ത്തു വറുക്കണം.

-രണ്ടു കപ്പ് വെള്ളവും പാകത്തിനുപ്പും ചേര്‍ത്തു ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക.

-വെന്ത ശേഷം വറുത്തു കോരിയ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News