ADVERTISEMENT
പ്രശസ്ത അഫ്ഗാന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ (Khalid Hosseini)ഖാലിദ് ഹൊസെയ്നിയുടെ മകന്‍ ട്രാന്‍സ്ജെന്‍ഡറായി(Transgender). പുരുഷനായി ജനിച്ച ഹാരിസ് താന്‍ സ്ത്രീയാണെന്ന് പ്രഖ്യാപിച്ചു. തന്റെ മകള്‍ ഹാരിസിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഇന്നലെ എന്റെ 21 കാരിയായ മകള്‍ ഹാരിസ് ട്രാന്‍സ്ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹാരിസിന്റെ മാറ്റം ഞാന്‍ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങള്‍ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീര്‍ണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയില്‍ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്നി പറഞ്ഞു.
തന്നെ ഹാരിസിന്റെ ധീരത അമ്പരിപ്പിച്ചുവെന്നും കുടുംബത്തെ മനക്കരുത്തും, സത്യവും എന്തെന്ന് പഠിപ്പിച്ച് തന്നുവെന്നും ഖാലിദ് ഹൊസെയ്നി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.കൈറ്റ് റണ്ണര്‍, തൗസന്‍ഡ് സ്പ്ലെന്‍ഡിഡ് സണ്‍സ് എന്നീ പുസ്തകങ്ങളാണ് ഖാലിദ് ഹൊസെയ്നിയെ പ്രശസ്തനാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.