ധനകാര്യസ്ഥാപനം വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവം; പ്രതികരിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി

കൊല്ലം(Kollam) ചവറയില്‍ ധനകാര്യസ്ഥാപനം വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി. ചെക്കുകള്‍ മടങ്ങിയെന്നാരോപിച്ച് വായ്പ്പ എടുത്തവര്‍ക്ക് ചോളമണ്ഡലം ഫിനാന്‍സ് എന്ന സ്ഥാപനം നോട്ടീസയച്ചു. മാനം വിറ്റ് ജീവിച്ചു കൂടെയെന്നും തൂങ്ങി ചത്തുകൂടെയെന്നും ചോദിച്ച മാനേജറെ കമ്പനി വീണ്ടും കൊല്ലം ബ്രാഞ്ചില്‍ നിയമിച്ചു. പലതവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി.

ഈരാറ്റുപേട്ടയിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം ഈരാറ്റുപേട്ട കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടമറുക് സ്വദേശി റിന്‍സ് ആണ് മരിച്ചത്. മേലുകാവില്‍ നിന്നും ഗ്യാസുമായി വന്നതാണ് റിൻസ് ഓടിച്ചിരുന്ന വാൻ തൃശൂർ എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. വാൻ പൂർണമായും തകർന്നു. മുൻവശം വെട്ടിപൊളിച്ചാണ് റിൻസിനെ പുറത്ത് എടുത്തത്. ബസ് ഡ്രൈവറിനും ചില യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News