Srilanka; കലുഷിതമായി ലങ്ക; ആക്റ്റിങ് പ്രസിഡന്‍റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ, അടിയന്തരാവസ്ഥ

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആക്റ്റിങ് പ്രസിഡന്‍റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ (Ranil Wickremesinghe). രാജിവയ്ക്കാതെ പ്രസിഡന്‍റ് ഗൊതബയ രാജ്പക്സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്.

ജൂലൈ 13ന് രാജിവയ്ക്കുമെന്ന പ്രഖ്യാപനം പാലിക്കാതെ രാജ്യവിട്ട ഗൊതബയ രാജ്പക്സെ രാഷ്ട്രീയാഭയം തേടി മാലദ്വീപില്‍ തുടരുമ്പോള്‍ ശ്രീലങ്കയില്‍ വന്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടരുകയാണ്. രാജ്യം മു‍ഴുവന്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥയും സ്വന്തം വസതിക്ക് ചുറ്റും കര്‍ഫ്യൂവും പ്രഖ്യാപിച്ച് പ്രക്ഷോഭകരെ നേരിടാന്‍ തീരുമാനിച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്റ്റിങ് പ്രസിഡന്‍റായും സ്വയം അവരോധിച്ചു.

സ്വന്തം ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം ശ്രീലങ്കന്‍ വ്യോമസേനാ വിമാനത്തില്‍ രാജ്യം വിട്ട ഗൊതബയ രാജ്പക്സെ മാലദ്വീപില്‍ തുടരുകയാണ്. രാവിലെ ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് മാലി വിമാനത്താവളത്തില്‍ എത്തിയ ഗൊതബയക്ക് മാലദ്വീപ് രാഷ്ട്രീയാഭയം നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യത്തേക്ക് കടന്നേക്കും. ഗൊതബയയുടെ സഹോദരനും മുന്‍ ധനമന്ത്രിയുമായ ബേസില്‍ രാജ്പക്സെയും ശ്രീലങ്ക വിട്ട് അമേരിക്കയിലേക്ക് കടന്നതായാണ് സൂചന.

എന്നാല്‍, നേരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയുടെ രാജിക്കായി ഓഫീസും ഔദ്യോഗികവസതിയും വളഞ്ഞ് സമരം കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍. ജീവിതം ദുഃസഹമാക്കിയ ഭരണകൂടത്തിന്‍റെ അടിയന്തരാവസ്ഥയെന്ന പുതിയ അടവില്‍ കുടുങ്ങില്ലെന്നാണ് പ്രക്ഷോഭകരുടെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News