തെരുവ് നായകള്‍ക്ക് ഭക്ഷണം വിളമ്പി തായ് ഷെഫ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ|Social Media

ദിവസവും സോഷ്യല്‍ മീഡിയയില്‍ ഹൃദയം തൊടുന്ന, സഹാനുഭൂതിയുടെ ഒട്ടേറെ വീഡിയോകള്‍ എത്താറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തായ്ലന്‍ഡില്‍ നിന്നുള്ള ഇത്തരമൊരു വീഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. സെലിബ്രിറ്റി ഷെഫായ നയല്‍ ഹാര്‍ബിസണ്‍ ആണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ചത്. തെരുവുനായകള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.

ജൂലായ് 10-ന് ട്വീറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതുവരെ ആറ് ലക്ഷത്തിലധികം പേര്‍ കണ്ടു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ ഇതിനകം തന്നെ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. നായകള്‍ക്കുവേണ്ടി സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്ന ഷെഫിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തന്റെ വാഹനത്തിലാണ് അദ്ദേഹം ഭക്ഷണം എത്തിച്ചു നല്‍കുന്നത്. ചെറിയ പാത്രത്തില്‍ ഇറച്ചി, ഗ്രേവി, കാരറ്റ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ എന്നിവയെല്ലാമാണ് അദ്ദേഹം നല്‍കുന്നത്.

നായകളോട് ദയാപൂര്‍വം പെരുമാറുന്ന അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നത്. നിസ്വാര്‍ത്ഥ സേവനത്തിന് ഷെഫിനെ ആശംസകള്‍കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമം. ഷെഫിന്റെ പ്രവര്‍ത്തി മനോഹരമായിരിക്കുന്നുവെന്നും പ്രചോദനാത്മകമാണെന്നും ധാരാളം പേര്‍ പറഞ്ഞു.

കൊവിഡിന് ശേഷം തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട് നിയാല്‍. താന്‍ താമസിക്കുന്നതിന് ചുറ്റുവട്ടത്തുള്ള തെരുവുനായകള്‍ക്കാണ് അദ്ദേഹം അന്നം നല്‍കുന്നത്. ഏകദേശം 80 തെരുവുനായകള്‍ക്ക് അദ്ദേഹം പതിവായി ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട്. ഭക്ഷണത്തിന് ഈ പുറമെ നായകള്‍ക്ക് ചികിത്സാ സഹായവും അദ്ദേഹം എത്തിച്ചുനല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here