Social Media:വീടിനുള്ളിലേക്ക് ഇഴഞ്ഞുകയറി കൂറ്റന്‍ പെരുമ്പാമ്പ്, ഞെട്ടി കാഴ്ചക്കാര്‍…

വീടിനുള്ളിലേക്ക് ഇഴഞ്ഞെത്തുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ അസാധാരണ വലുപ്പം കണ്ട് ഞെട്ടി കാഴ്ചക്കാര്‍. പല വിദേശ രാജ്യങ്ങളിലും പെരുമ്പാമ്പുകളെ വീടുകളില്‍ വളര്‍ത്താറുണ്ട്. അത്തരമൊരു പാമ്പാകാം ഇതെന്നാണ് നിഗമനം.

ഈ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യം പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. വീടന്റെ വരാന്തയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുക. പാമ്പ് ഇഴഞ്ഞു കയറിയിട്ടും അതിന്റെ ഭൂരിഭാഗം ശരീരവും വെളിയിലേക്ക് നീണ്ടുകിടക്കുന്നതും ദൃശ്യത്തില്‍ കാണാം. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

കഴിഞ്ഞ മാസം അവസാനം ഫ്‌ലോറിഡയില്‍ നിന്ന് ഏറ്റവും വലിയ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 18 അടിയോളം നീളവും 94 കിലോയോളം ഭാരവുമുണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. ഫ്‌ലോറിഡയിലെ അധിനിവേശജീവിയായ ബര്‍മീസ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പായിരുന്നു ഇത്. പാമ്പിന്റെ വയറിനുള്ളില്‍ നിന്ന് അന്ന് 122 മുട്ടകളും കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News