Philadelphia: വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഘത്തില്‍ 7 കുട്ടികള്‍; 2 പേര്‍ കീഴടങ്ങി

എഴുപത്തി മൂന്നുകാരനായ ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14ഉം വയസ്സ് പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി. ജൂലൈ 11 തിങ്കളാഴ്ചയാണ് ഫിലാഡല്‍ഫിയ(philadelphia) പൊലീസ് വിവരം പുറത്ത് വിട്ടത്. ജൂണ്‍ 24നാണ് കുട്ടികള്‍ ട്രാഫിക് കോണ്‍ ഉപയോഗിച്ച് വൃദ്ധന് നേരെ ആക്രമണം നടത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിനു കീഴടങ്ങി. വൃദ്ധനെ ആക്രമിച്ച സംഘത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു. വൃദ്ധന്‍ കുട്ടികളില്‍ നിന്ന് അകന്നുപോകുവാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണ് എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്നതുമായ ഭയാനക രംഗങ്ങളാണു വീഡിയോയില്‍ കാണുന്നത്. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഫിലാഡല്‍ഫിയ പൊലീസ് 20,000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കെതിരെ കൊലപാതകത്തിനു കേസ്സെടുക്കുമെന്നു ഫിലഡല്‍ഫിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലാറി ക്ലസ്‌നര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News