Operation City Ride: ‘ഓപ്പറേഷന്‍ സിറ്റി റൈഡ്’; കൊച്ചിയിലെ സ്വകാര്യ ബസ്സുകളില്‍ മിന്നല്‍ പരിശോധന

കൊച്ചിയിലെ(Kochi) സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ സിറ്റി റൈഡ്'(Operation City Ride) എന്ന പേരിലായിരുന്നു പരിശോധന. ബസ്സുകളില്‍ നിന്നും നിരോധിത പുകയുത്പന്നങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി.

സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മിന്നല്‍ പരിശോധന. തൃപ്പൂണിത്തുറ, വൈറ്റില, ഹൈക്കോടതി തുടങ്ങി കൊച്ചിയിലെ പത്തോളം ബസ് സ്റ്റേഷനുകളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ സിറ്റി റൈഡ് എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും സംയുക്തമായായിരുന്നു പരിശോധന. അമിതമായ വേഗത, മത്സരയോട്ടം, സൈഡ് ഡോറുകള്‍, ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സുകള്‍, യൂണിഫോം തുടങ്ങി വിശദമായ പരിശോധനയാണ് നടത്തിയത്.

ചില സ്വകാര്യ ബസ്സുകളില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബസില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധന ഇനിയും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel