Cherpulassery: ചെര്‍പ്പുളശ്ശേരിയില്‍ ബൈക്ക് കാറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്(palakkad) ചെര്‍പ്പുളശ്ശേരിയില്‍(Cherpulassery) ബൈക്ക് കാറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു(Bike accident). നൊല്ലായ പട്ടിശ്ശേരി കുരുത്തിക്കുഴി വീട്ടില്‍ ഹാനാന്‍ (17) ആണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈരാറ്റുപേട്ടയിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം ഈരാറ്റുപേട്ട കളത്തൂക്കടവിൽ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടമറുക് സ്വദേശി റിന്‍സ് ആണ് മരിച്ചത്. മേലുകാവില്‍ നിന്നും ഗ്യാസുമായി വന്നതാണ് റിൻസ് ഓടിച്ചിരുന്ന വാൻ തൃശൂർ എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. വാൻ പൂർണമായും തകർന്നു. മുൻവശം വെട്ടിപൊളിച്ചാണ് റിൻസിനെ പുറത്ത് എടുത്തത്. ബസ് ഡ്രൈവറിനും ചില യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here