UGC: സര്‍വകലാശാലകള്‍ ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് UGC

സിബിഎസ്ഇ 12ആം ക്ലാസ് പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷമേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിക്കാവുവെന്ന് സര്‍വകലാശാലകള്‍ക്ക് യു ജി സി നിര്‍ദേശം. ഫലം വരാതെ പ്രവേശന നടപടികളാരംഭിക്കാന്‍ പാടില്ലെന്നും യുജിസി നിര്‍ദേശം നല്‍കി. സിബിഎസ്ഇയുടെ അപേക്ഷ പരിഗണിച്ചാണ് യുജിസി നടപടി. മൂല്യം നിര്‍ണയം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം വൈകുകയാണ്.

ഈ മാസം അവസാനത്തോടെ മാത്രമേ ഫലം പ്രഖ്യാപിക്കാനാകു എന്നാണ് വിവരം. ഇതിനിടെ മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വകലാശാലകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാനാവശ്യപ്പെട്ട് സിബിഎസ ഇ യുജിസിക്ക് കത്തയച്ചത്.

ഗുജറാത്ത് കലാപകേസിൽ നിരപരാധികളെ പ്രതിയാക്കി; മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ

ഗുജറാത്ത്‌ കലാപ കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ എടുത്ത പുതിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിൽ. ഗുജറാത്ത് ​പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് കലാപകേസിൽ നിരപരാധികളെ പ്രതിയാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പൊലീസിന്റെ ആരോപണം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജയിലിലെത്തി ഗുജറാത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് . നിരപരാധികളെ കലാപക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്‌റ്റെന്നാണ് സൂചന. 27 വർഷം മുമ്പുള്ള കേസിൽ 2018 മുതൽ പാലൻപൂർ ജയിൽ സഞ്ജയ് ഭട്ട് തടവിലാണ്.ട്രാൻസ്ഫർ വാറൻറിൽ സഞ്ജീവ് ഭട്ടിനെ പാലൻപൂർ ജയിലിൽ നിന്നും അറസ്റ്റ് ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ചൈത്യന മാണ്ഡിലിക് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ ​അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

തീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കുശേഷം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ ടീസ്റ്ററുടെ ഇടപെടലുകളെ സുപ്രിംകോടതി വിമര്‍ശിക്കുകയും, ആഭ്യന്തര മന്ത്രി അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചതിനും പിന്നാലെയായിരുന്നു തീസ്തയുടേയും ശ്രീകുമാറിന്റേയും അറസ്റ്റ്.ഐ പി സി സെക്ഷന്‍ 468, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News