
വി ഡി സതീശന്റെ ആരോപണം അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ്(P Rajeev). തന്റെ പ്രസ്താവനയ്ക്ക് വി ഡി സതീശന്‍(V D satheesan) മറുപടി പറഞ്ഞില്ല. മറുപടി നല്‍കാന്‍ വി ഡി സതീശനെ വെല്ലുവിളിക്കുന്നു. തന്റെ ഓഫീസിലോ വീട്ടിലോ ആര്‍ വി ബാബു വന്നെന്ന് തെളിയിക്കാനാകുമോയെന്ന് മന്ത്രി ചോദിച്ചു.
സതീശന്റേത് വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി സൂചന
നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി സൂചന(Dileep Case). തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണ കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കാനിരിക്കെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അതേസമയം കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുളള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി(High court) വെളളിയാഴ്ചത്തേക്ക് മാറ്റി.
ഹൈക്കോടതി അനുമതിയോടെ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ നടന്ന മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലമാണ് വിചാരണക്കോടതിക്ക് ലഭിച്ചത്. കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായാണ് സൂചന. ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കില്‍ മെമ്മറി കാര്‍ഡിനകത്തെ ഫയലുകള്‍ ആരോ തുറന്ന് പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാകും. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. അങ്ങനെയെങ്കില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ക്രൈംബ്രാഞ്ച് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന തിയതി, സമയം, ആര്‍ക്ക് വേണ്ടിയാണ് തുറന്നത് അടക്കമുളള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യേണ്ട സാഹചര്യവുമുണ്ടാകും.
2017 ഫെബ്രുവരി 18നാണ് മെമ്മറി കാര്‍ഡ് നിയമപരമായി പരിശോധിച്ചത്. എന്നാല്‍ അതിന് ശേഷം 2018 ഡിസംബര്‍ 13ന് മുമ്പ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ, നിരവധി തവണ അനധികൃതമായി തുറന്നുവെന്നാണ് ആരോപണം. തിരുവനന്തപുരം ലാബ് ജോയിന്റ് ഡയറക്ടര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ പ്രോസിക്യൂഷന്‍ വീണ്ടും പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ മെമ്മറി കാര്‍ഡഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്ന വിവരം മറ്റൊരു ഹര്‍ജി പരിഗണിക്കവെ അതിജീവിത ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുളള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സിംഗിംള്‍ ബെഞ്ച്. എന്നാല്‍. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയം മറ്റൊരു ഹര്‍ജിയാണെന്നും അതില്‍ അതിജീവിത കക്ഷിയല്ലെന്നും കോടതി അഭിഭാഷകയെ ഓര്‍മ്മപ്പെടുത്തി. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, ഉത്തരവാദിത്വത്തോട് കൂടി വെണമെന്നും കോടതി പറഞ്ഞു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here