നടന്‍ പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’; പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും|Prem Kumar Book

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍ എഴുതിയ പുസ്തകം ‘ദൈവത്തിന്റെ അവകാശികള്‍’ പ്രകാശനം ചെയ്ത് (Mammootty)മമ്മൂട്ടിയും മോഹന്‍ലാലും(Mohanlal) ചേര്‍ന്ന് പ്രകാശനം ചെയ്തു. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശനത്തിന്റെ ചിത്രം പങ്കുവച്ച് മോഹന്‍ലാലാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

‘പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ അവകാശികള്‍’എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍’ ചിത്രത്തിന് ഒപ്പം മോഹന്‍ലാല്‍ കുറിച്ചു.22 ലേഖനങ്ങളുള്ള പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ് ‘ദൈവത്തിന്റെ അവകാശികള്‍. കവിയും പ്രേം കുമാറിന്റെ അധ്യാപകനുമായിരുന്ന പ്രൊ വി മധസൂദനന്‍ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ഡസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News