Agnipath: അഗ്‌നിപഥ് വിഷയം; ഹര്‍ജികള്‍ സുപ്രീം കോടതി ജൂലൈ 15ന് പരിഗണിക്കും

പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ്(Agnipath) റിക്രൂട്ട്മെന്റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി(Supreme court) ജൂലൈ 15 ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ സേനയിലേക്ക് 4 വര്‍ഷത്തെക്ക് താത്കാലിക നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍വകലാശാലകള്‍ ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് UGC

സിബിഎസ്ഇ 12ആം ക്ലാസ് പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷമേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിക്കാവുവെന്ന് സര്‍വകലാശാലകള്‍ക്ക് യു ജി സി നിര്‍ദേശം. ഫലം വരാതെ പ്രവേശന നടപടികളാരംഭിക്കാന്‍ പാടില്ലെന്നും യുജിസി നിര്‍ദേശം നല്‍കി. സിബിഎസ്ഇയുടെ അപേക്ഷ പരിഗണിച്ചാണ് യുജിസി നടപടി. മൂല്യം നിര്‍ണയം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം വൈകുകയാണ്.

ഈ മാസം അവസാനത്തോടെ മാത്രമേ ഫലം പ്രഖ്യാപിക്കാനാകു എന്നാണ് വിവരം. ഇതിനിടെ മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വകലാശാലകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാനാവശ്യപ്പെട്ട് സിബിഎസ ഇ യുജിസിക്ക് കത്തയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News