Health:മലിനമായ വായു ശ്വസിച്ചാല്‍ നാഡീസംബന്ധമായ തകരാര്‍ സംഭവിക്കാമെന്ന് പഠനങ്ങള്‍

ബര്‍മിങ്ഹാം സര്‍വകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരുടെ പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. മലിനമായ വായു ശ്വസിക്കുന്നത് നാഡീസംബന്ധമായ തകരാറിന് കാരണമാകുമെന്ന പഠനമാണ് ഞെട്ടിപ്പിയ്ക്കുന്നത്. മലിനമായ വായുവിലെ വിഷകണങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് തലച്ചോറിലേക്ക് രക്തപ്രവാഹത്തിലൂടെ കൊണ്ടു പോകാന്‍ കഴിയും. ഇത് തലച്ചോറിലെ തകരാറുകള്‍ക്കും നാഡീസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും. ശ്വാസകോശത്തിലേക്ക് വായു കണങ്ങള്‍ പ്രവേശിച്ച് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്സിന്റെ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലിനമായ വായു കണങ്ങള്‍ക്ക് തലച്ചോറില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ കഴിയും. മസ്തിഷ്‌ക വൈകല്യങ്ങള്‍ ബാധിച്ച രോഗികളില്‍ നിന്നും ശേഖരിച്ച മനുഷ്യ സെറിബ്രോസ്‌പൈനല്‍ ദ്രാവകങ്ങളില്‍ നിന്ന് ധാരാളം സൂക്ഷ്മ കണികകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. വായുവിലൂടെ കേന്ദ്ര നാഡീ വ്യൂഹത്തില്‍ എത്തുന്ന സൂക്ഷ്മ കണങ്ങളുടെ ദോഷകരമായ ഫലത്തെ മനസിലാക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകളുണ്ട്. ശ്വസനത്തിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്ന കണികകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെ കുറിച്ച് മനസിലാക്കാന്‍ പഠനത്തിലൂടെ സാധിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.

‘കേന്ദ്ര നാഡീവ്യവസ്ഥയില്‍ വായുവിലൂടെയുള്ള സൂക്ഷ്മകണങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് നമ്മുടെ അറിവില്‍ വിടവുകള്‍ ഉണ്ട്. കണികകള്‍ ശ്വസിക്കുന്നതും പിന്നീട് അവ ശരീരത്തിന് ചുറ്റും എങ്ങനെ സഞ്ചരിക്കുന്നു എന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാന്‍ പഠനത്തിലൂടെ സാധിച്ചു… ‘- ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ പ്രൊഫ. ഐസോള്‍ട്ട് ലിഞ്ച് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News