തൊഴിലില്ലായ്മക്കെതിരെ സെപ്റ്റംബര്‍ 15ന് DYFI രാജ്യവ്യാപക പ്രതിഷേധം നടത്തും:എ എ റഹീം എം പി|A A Rahim MP

തൊഴിലില്ലായ്മക്കെതിരെ സെപ്റ്റംബര്‍ 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. അഖിലേന്ത്യ സമ്മേളനത്തിന് ശേഷമുള്ള ആദ്യ നേതൃയോഗത്തില്‍ അഗനിപഥ് വിഷയത്തില്‍ ആഴത്തില്‍ ചര്‍ച്ച നടന്നുവെന്ന് (AA Rahim MP)എ എ റഹീം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഗ്നിപഥിനെതിരെ സംസ്ഥാനങ്ങളില്‍ സമരം ശക്തമാക്കും.ഡിവൈഎഫ്‌ഐ രൂപീകരണ ദിനമായ നവംബര്‍ 3ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
പതിനായിരക്കണക്കിന് യുവജങ്ങളെ അണിനിരത്തിയാകും മാര്‍ച്ച് നടത്തുക. ഒക്ടോബര്‍ 2 മുതല്‍ 25 വരെ ബ്ലോക്ക് തലത്തില്‍ കാല്‍നട പ്രചാരണ ജാഥ നടത്തും. ആഗസ്റ്റ് 15ന് ജനാധിപത്യ, മതനിരപേക്ഷത മുദ്രാവാക്യം ഉയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

പ്രളയ ബാധിതമായ അസമിനെ സഹായിക്കാനുള്ള തീരുമാനവും നേതൃയോഗത്തിലെടുത്തു. ഇതിനായി പിരിവ് നടത്തും. അസം സര്‍ക്കാര്‍ പ്രളയ ദുരിതം നേരിടുന്നതില്‍ പരാജയമെന്ന് റഹീം എം പി പറഞ്ഞു.ജൂലൈ 19ന് കിസാന്‍ സംയുക്ത മോര്‍ച്ചയുമായി ഡിവൈഎഫ്‌ഐ ചര്‍ച്ച നടത്തും.ജയ് ജവാന്‍, ജയ് കിസാന്‍ മുദ്രാവാക്യം ഉയര്‍ത്തിയാണ് സംയുക്ത മോര്‍ച്ചയുടെ ക്യാംമ്പയിന്‍. എല്ലാവരുമായി ചേര്‍ന്ന് സമരം വിപുലമാക്കുകയാണ് ലക്ഷ്യമെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News