Mohanlal : ലാലേട്ടന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കിയ യുവാവ്‌ ഇവിടെയുണ്ട്‌

തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന പുഴയിൽ പെരുമഴയത്ത്‌ ചങ്ങാടം തുഴയുന്ന ലാലേട്ടന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കിയ യുവാവ്‌ ഇവിടെയുണ്ട്‌. തൊടുപുഴ കൊടുവേലി ചേന്നപ്പിള്ളിൽ നിധിൻ തോമസാണ്‌ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ ചങ്ങാടത്തിൽ നീങ്ങുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ചത്‌. കമൽഹാസൻ അഭിനയിച്ച ‘വിക്രം’ സിനിമയുടെ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ നിധിൻ ട്വിറ്ററിൽ ഇട്ട വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലാവുകയായിരുന്നു.

ഇതുവരെ 92,566 പേർ ഈ വീഡിയോ ലൈക്ക്‌ ചെയ്‌തതായി കൊച്ചി ഇൻഫോ പാർക്കിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായ നിധിൻ പറഞ്ഞു. ഏഴുലക്ഷത്തോളം പേർ വീഡിയോ കണ്ടു. ശനിയാഴ്‌ച രാവിലെയാണ്‌ വീഡിയോ ചിത്രീകരിച്ചത്‌. ആദ്യം വാട്‌സ്‌ ആപ്പ്‌ സ്‌റ്റാറ്റസായി ഇട്ട വീഡിയോ കണ്ട സുഹൃത്തുക്കൾ പലരും ആവശ്യപ്പെട്ടതനുസരിച്ച്‌ അയച്ചു കൊടുത്തു. ഉച്ചയോടെ സമുഹമാധ്യമങ്ങളിൽ വൈറലായി. മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പുകളും വീഡിയോ ഏറ്റെടുത്തു.

സിനിമയിലെ ചിത്രീകരണരംഗമല്ല ഇതെന്ന്‌ നിധിൻ പറയുന്നു. എന്നാൽ, സിനിമയിലെ രംഗമെന്ന നിലയിലാണ്‌ ചില മാധ്യമങ്ങളിലടക്കം വന്നത്‌. ചിത്രീകരണത്തിന്‌ മുമ്പായി മോഹൻലാൽ തടിയുടെ രൂപത്തിലുള്ള ഫൈബർ ചങ്ങാടത്തിൽ കയറി നീങ്ങുന്ന ദൃശ്യമാണിത്‌. ഇതിനു ശേഷമായിരുന്നു സിനിമക്കു വേണ്ടിയുള്ള ചിത്രീകരണം. മോഹൻലാലിന്റെ കടുത്ത ആരാധകനുമാണ്‌ നിധിൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here