Pinarayi Vijayan: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയിലടക്കം കൊണ്ടുവരുന്നതിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ്: ശശീന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ട്രേഡ് യൂണിയന്‍ നേതാവും സിപിഐ(എം)(CPIM) കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. വി വി ശശീന്ദ്രന്റെ(V V Saseendran) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അനുശോചിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ശശീന്ദ്രന്‍. കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു)വിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയിലടക്കം കൊണ്ടുവരുന്നതിലും പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ശശീന്ദ്രന്‍. ശശീന്ദ്രന്റെ വിയോഗം രാഷ്ട്രീയ സാമൂഹ്യ മേഖലയ്ക്ക് വലിയ നഷ്ടമാണ്. ബന്ധുമിത്രാദികളുടെയും പാര്‍ട്ടി സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here