Recipe:വീട്ടില്‍ പഴുത്ത ചക്കയുണ്ടോ; എങ്കില്‍ ‘ചക്ക അട’ ഉണ്ടാക്കിയാലോ…

വീട്ടില്‍ പഴുത്ത ചക്ക ഉണ്ടെങ്കില്‍ വേറെയൊന്നും ആലോചിക്കേണ്ട, ‘ചക്ക അട’ തയ്യാറാക്കാം…വൈകുന്നേരങ്ങളില്‍ ഉണ്ടാക്കി കഴിക്കാവുന്ന നല്ലൊരു നാല് മണി പലഹാരമാണ് കൂടിയാണിത്. രുചികരമായി ചക്ക അട എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍…

1. പഴുത്ത ചക്കച്ചുള (നുറുക്കിയത്) 3 കപ്പ്
2. അരിപ്പൊടി 100 ഗ്രാം
3. തേങ്ങ ചിരകിയത് ഒരു മുറി
4. ശര്‍ക്കര 200 ഗ്രാം
5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
6. വാഴയില വാട്ടിയത് 10 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി ഇഡ്ഡലി മാവിന്റെ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശര്‍ക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. ശേഷം വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോള്‍ മടക്കുന്നപോലെ മടക്കി ആവിയില്‍ വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News