Hashish oil : ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

തൊടുപുഴ മുതലക്കോടത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 18 മില്ലി ഗ്രാം ഹാഷിഷ് ഓയിലും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

വില്പനക്കായി തൊടുപുഴയിൽ എത്തിയതായിരുന്നു ആഷിക്. ഇതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമാകുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെതുടർന്ന് ഒരാഴ്ചയായി പരിശോധന കർശനമാക്കിയിരുന്നു. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News