നെറ്റ്ഫ്‌ലിക്‌സ് ചിത്രം ഗ്രേ മാനിലെ ധനുഷിന്റെ എക്‌സ്‌ക്ലൂസീവ് ആക്ഷന്‍ ക്ലിപ്പ് പുറത്തിറങ്ങി|Gray Man

റൂസോ ബ്രദേഴ്സ് ഒരുക്കുന്ന പുതിയ ഹോളിവുഡ് ചിത്രമായ ഗ്രേമാനിലെ ധനുഷിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഇന്ന് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് കോര്‍ട്ട് ജെന്‍ട്രി (റയാന്‍ ഗോസ്ലിംഗ്), എന്ന സിയറ സിക്‌സും കൂട്ടാളി ഏജന്റ് ഡാനി മിറാന്‍ഡ (അന ഡി അര്‍മാസ്)മായി ഏറ്റുമുട്ടുന്ന ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് നെറ്റ്ഫ്‌ലിക്സ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഗ്രേമാനില്‍ ധനുഷിന്റെ കഥാപാത്രത്തെ ‘ലീതല്‍ ഫോഴ്സ്’ (മാരക ശക്തി) എന്നാണ് വിശേഷിപ്പിച്ചിക്കുന്നത്.

അടുത്തിടെ, ലോസ് ഏഞ്ചല്‍സില്‍ നടന്ന ഗ്രേ മാന്‍ പ്രീമിയറിനായുള്ള ഒരു പ്രസ് മീറ്റില്‍, ധനൂഷ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രോജക്റ്റിന്റെ ഭാഗമാകുന്നതിനെക്കുറിച്ചും അവസരം ലഭിച്ചതെങ്ങനെയെന്നും ചോദിച്ചപ്പോള്‍ ധനുഷ് പറഞ്ഞത്

‘ഈ ചിത്രത്തില്‍ ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത് എന്ന് എനിക്കിപ്പോഴും പിടിയില്ല,തീര്‍ച്ചയായും ഞാന്‍ വളരെയധികം സന്തോഷത്തിലും ആവേശത്തിലും ആണ്. ഞാനായി ഈ സിനിമയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ല. ഒരുപാട് കാര്യങ്ങള്‍ അറിയുവാനും പഠിക്കുവാനും അവസരം ലഭിച്ചതിലുള്ള ആവേശത്തിലാണ് ഇപ്പോള്‍’ ധനൂഷ് കൂട്ടിച്ചേര്‍ത്തു.’

റിലീസ് തീയതി | ജൂലൈ 22 വെള്ളിയാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍

ആന്റണിയും ജോ റൂസ്സോയും ചേര്‍ന്ന് സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സ്/എജിബിഒ നിര്‍മ്മിച്ച ത്രില്ലറിലെ റയാന്‍ ഗോസ്ലിംഗ് ദി ഗ്രേ മാന്‍ ആയി എത്തുന്നു. ക്രിസ് ഇവാന്‍സ് ആണ് ഗ്രെ മാന്റെ എതിരാളിയായി എത്തുന്നത്. ചിത്രത്തില്‍ ഇവരെക്കൂടാതെ റെഗെ-ജീന്‍ പേജ്, ബില്ലി ബോബ് തോണ്‍ടണ്‍, ജെസിക്ക ഹെന്‍വിക്ക്, ധനുഷ്, വാഗ്‌നര്‍, വാഗ്നര്‍, വാഗ്നര്‍,തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് എന്നിവര്‍ അഭിനയിച്ചിരുന്നു. മാര്‍ക്ക് ഗ്രെയ്നിയുടെ ദ ഗ്രേ മാന്‍ എന്ന നോവലിനെ ആസ്പദമാക്കി ജോ റൂസ്സോ, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോ റോത്ത്, ജെഫ്രി കിര്‍ഷെന്‍ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലാറോക്ക, ക്രിസ് കാസ്റ്റാല്‍ഡി എന്നിവരാണ് നിര്‍മ്മാതാക്കള്‍. പാട്രിക് ന്യൂവല്‍, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി, ജേക്ക് ഓസ്റ്റ്, ആഞ്ചല റുസ്സോ-ഓറ്റ്സ്റ്റോട്ട്, ജെഫ് ഹേലി, സാക്ക് റോത്ത്, പാലക് പട്ടേല്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പി.ആര്‍.ഒ : എസ്.ദിനേശ് ശബരി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News