സ്വപ്ന പറഞ്ഞ കള്ളത്തരങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്ത് വിടും:ഷാജ് കിരണ്‍|Shaj Kiran

സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പാലക്കാട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. സ്വപ്ന സുരേഷിനെതിരേ അഡ്വ. സി പി പ്രമോദ് നല്‍കിയ പരാതിയില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സാക്ഷിയായാണ് ഷാജ് കിരണ്‍ എത്തിയത്.

സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് തെറ്റിദ്ധരിപ്പിയ്ക്കുന്നതാണെന്നും സ്വപ്ന പറഞ്ഞ കള്ളങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്നും ഷാജ്കിരണ്‍ പറഞ്ഞു. അജിത് സാഖറേയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നുപറയുന്നത് തെറ്റാണെന്നും ഷാജ്കിരണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News