കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan 

കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). മാധ്യമങ്ങള്‍ പറയുന്നത് ശരിയല്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതിനാലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് മാതൃകയാവുന്ന തരത്തില്‍ കേരളം മാറും. 20 ലക്ഷം ആളുകള്‍ക്ക് കെ ഡസ്‌ക് വഴി തൊഴില്‍ കൊടുക്കും.സംസ്ഥാനത്ത് വലതു പക്ഷ കക്ഷികള്‍ ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിച്ചു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും കരുവാക്കി മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നത്. കേരളത്തിലിപ്പോള്‍ മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ ജോലി എടുക്കുന്നത്. വലതു പക്ഷ ആശയങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ചരിത്ര പരമായ ദൗത്യമാണ് അവര്‍ നിര്‍വഹിക്കുന്നത്. പാര്‍ട്ടി അപകടത്തിലേക്ക് പോവുമ്പോള്‍ ഒറ്റ കെട്ടോടെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News