തിരുക്കുറലിലെ വരികള്‍ പാടി സംയുക്ത; ഞെട്ടി പൃഥ്വിരാജ്|Prithviraj,Samyuktha Menon

(Kaduva Movie)കടുവ തിയേറ്ററുകളില്‍ വന്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. ഏറ്റവും അടുത്ത കാലത്തായി മലയാളത്തിലിറങ്ങിയ കിടിലന്‍ മാസ് ചിത്രമാണ് കടുവയെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. ചിത്രത്തിനായി വലിയ രീതിയില്‍ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു. ചിത്രം മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തി. നാല് നഗരങ്ങളിലെ പ്രൊമോഷനിലും അതാത് സ്ഥലത്തെ ഭാഷകളില്‍ സംസാരിച്ച ഏകവ്യക്തി സംയുക്തയാണെന്ന് പൃഥ്വിരാജ്(Prithviraj Sukumaran). സംയുക്ത(Samyuktha Menon) മീഡിയകളോട് സംസാരിക്കുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയെന്നും കൈരളി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘കൊച്ചിയും ചേര്‍ത്ത് നാല് നഗരങ്ങളില്‍ കടുവ ടീം പോയി. അതാത് സ്ഥലത്തെ ഭാഷകളില്‍ മീഡിയകളോട് സംസാരിച്ച ഏക ടീം മെമ്പര്‍ സംയുക്തയാണ്. ബെംഗളൂരില്‍ കന്നഡയിലാണ് സംസാരിച്ചത്. ഹൈദരാബാദില്‍ തെലുങ്കില്‍ സംസാരിച്ചു. അത് അത്ഭുതകരമാണ്.
സംയുക്ത വളരെ അമ്പീഷ്യസ് ആയിട്ടുള്ള വ്യക്തിയാണ്. എനിക്ക് അങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമാണ്. അമ്പീഷ്യസ് ആവുന്നത് നല്ലതാണ്. അത് നിങ്ങളെ കൂടുതല്‍ കഠിനാധ്വാനിയാക്കും. കൂടുതല്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കും,’ പൃഥ്വിരാജ് പറഞ്ഞു.

തനിക്ക് ഭാഷകള്‍ പഠിക്കാന്‍ ഏറെ ഇഷ്ടമാണെന്നാണ് സംയുക്ത പൃഥിയ്ക്ക് മറുപടിയായി പറഞ്ഞത്.’തമിഴ് എനിക്ക് ചെറുപ്പം മുതലേ അറിയാം. എനിക്ക് പാട്ടുകള്‍ വളരെ ഇഷ്ടമാണ്. മ്യൂസിക് മാത്രമല്ല, വരികള്‍ അറിയാനും ശ്രമിക്കും. തമിഴ് കാവ്യത്മകമായ ഭാഷയാണ്. ഭാരതിയാറിനെയും തിരുക്കുറലിനെയുമൊക്കെ വായിച്ചിട്ടുണ്ട്,’- സംയുക്ത പറഞ്ഞു.അഞ്ചോ ആറോ വയസുള്ളപ്പോള്‍ തിരുക്കുറലിന്റെ രണ്ട് വരികള്‍ പഠിച്ച് പറയാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ട് സംയുക്ത തിരുക്കുറലിന്റെ ഏതാനം വരികള്‍ പാടിയപ്പോള്‍ പൃഥ്വിരാജ് ശരിക്കും ഞെട്ടി നോക്കിയിരുന്നു. ഇത് രാജുവേട്ടന്‍ ട്രൈ ചെയ്യുന്നോയെന്ന് അവതാരക ചോദിച്ചപ്പോള്‍ പൃഥ്വിരാജ് കൈകൂപ്പി കാണിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News