NASA : ലോകത്തെ കൊതിപ്പിച്ച് നാസയുടെ ജെയിംസ് വെബ് പുറത്തുവിട്ട പ്രപഞ്ചത്തിന്റെ ഫുൾകളർ ഫോട്ടോകൾ

*മനുഷ്യരാശി ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രപഞ്ച ദൃശ്യങ്ങളാണ് നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്തു വിട്ടിരിക്കുന്നത്. ഇതിനുമുൻപ് പകർത്തപ്പെട്ടിട്ടില്ലാത്ത സ്പെയ്സിന്റെ ഏറ്റവും ആഴമേറിയതും കൃത്യതയാർന്നതുമായ ചിത്രങ്ങളാണ് ഇവ. നാസ (NASA) ഇഎസ്എസ് ആയും (ESA-European Space Agency) സിഎസ്എസ് (CSA-Canadian Space Agency)ആയും പങ്കുചേർന്ന് നിർമ്മിച്ച ജെയിംസ് വെബ് പ്രപഞ്ചത്തിന്റെ രസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മിഷനിലാണ്. മനുഷ്യർ കണ്ടിട്ടില്ലാത്ത പ്രപഞ്ച ഭാഗങ്ങളുടെ ഫുൾ കളർ ചിത്രങ്ങൾ എടുത്തുകൊണ്ട് ആ ആസൂത്രണ പദ്ധതിയ്ക്ക് തുടക്കമായിരിക്കുകയാണ്. വിശദമായ ചിത്രമാണിത്. ഈ ചിത്രത്തിൽ എസ് എം എ സി എസ് (SMACS 0723) എന്ന് വിളിക്കപ്പെടുന്ന ഗ്യാലക്സി കൂട്ടങ്ങളെ കാണുവാൻ സാധിക്കും.

*നാസ പുറത്തു വിട്ട ജെയിംസ് വെബ് പകർത്തിയ ഈ ചിത്രത്തിൽ ബഹിരാകാശ ചെരിവുകളേയും താരസാഗരത്തേയും കാണാം. ഈ ഫോട്ടോയിൽ, ബഹിരാകാശ ധൂമങ്ങളും താരക്കാറ്റും അൾട്രാവൈലറ്റ് റേഡിയേഷനും വാതകങ്ങളും നിറഞ്ഞ കരീനാ നെബുല്ലയിലെ കുഞ്ഞൻ നക്ഷത്രങ്ങൾ വെളിവാകുന്നു. (Image Credit: NASA)

*ഡബ്ല്യുഎഎസ് പി96-ബി (WASP 96-b)എന്ന ഭീമൻ വാതക ഗ്രഹത്തിൽ ജലത്തിന്റെ അടയാളം തിരിച്ചറിയാൻ ജെയിംസ് വെബ് ടെലിസ്കോപ്പിനായി. ഡബ്ല്യുഎഎസ് പി96-ബി (WASP 96-b)

*സതേണ്‍ റിംഗ് പ്ലാനെറ്ററി നെബുല്ലയാണ് ചിത്രത്തിൽ. പ്രകാശപാളികളാലും ബഹിരാകാശ ധൂമങ്ങളാലും പൊതിയപ്പെട്ട മരണാസന്നമായ ഒരു നക്ഷത്രത്തേയും ജെയിംസ് വെബ് പകർത്തിൻ ടിഡൽ ടൈൽസ്ന്റയും(tidal tails)

*ഡബ്ല്യുഎഎസ് പി96-ബി (WASP 96-b)എന്ന ഭീമൻ വാതക ഗ്രഹത്തിൽ ജലത്തിന്റെ അടയാളം തിരിച്ചറിയാൻ ജെയിംസ് വെബ് ടെലിസ്കോപ്പിനായി. ഡബ്ല്യുഎഎസ് പി96-ബി (WASP 96-b) ഒരു നക്ഷത്രത്തെ 1,150 പ്രകാശവർഷം അകലെ പ്രദിക്ഷണം ചെയ്യുന്നുണ്ട്. പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News