Fish : മത്തിക്കറി കൂട്ടാൻ ഇനി ഇമ്മിണി പുളിക്കും

എന്‍റെ പൊന്ന് മത്തിയേ.. വില ഇതെങ്ങോട്ടാ…. സാധാരണക്കാരന്‍റെ സ്വന്തം മീനാണ് മത്തി അഥവാ ചാള. ആ ചാളയെ പറ്റിയാണ് പറഞ്ഞു വരുന്നത് . മത്തിക്കറി-കപ്പ കോംബോ രുചി അറിയാത്തവർ തന്നെ നമുക്കിടയിൽ ചുരുക്കം അല്ലെ . വറുത്ത മത്തിയും ചൂടുചോറും ഉച്ചയ്ക്ക് കൺമുന്നിലെത്തിയാൽ മീൻപ്രേമിക്ക് മറ്റെന്ത് വേണം. കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലത്, അധികം കൊഴുപ്പില്ല, ഹൃദയത്തിനും തലച്ചോറിന്‍റെ വളർച്ചക്കും മികച്ചത് എന്നിങ്ങനെ മത്തിപ്രേമത്തിന് പറയുന്ന കാരണങ്ങൾ നിരവധി. മാത്രമല്ല, ഒരുകാലത്ത് കുറഞ്ഞ നിരക്കിൽ കിട്ടിയ മീനാണ് മത്തി.

അങ്ങനെ ദിവസമെന്നോണം മത്തി കഴിച്ച് കഴിച്ച് മലയാളികള്‍ത്ത് അതൊരു ഒഴിച്ചുകൂടാനാവാത്ത ശീലമായി മാറി. പക്ഷേ ആ ശീലം ഇപ്പോൾ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ്. മത്തി കേരളതീരം വിടുന്ന അവസ്ഥയാണ് . രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ മീൻ കഴിക്കുന്നവരാണ് മലയാളികൾ. ബംഗാളികൾക്ക് രോഹു മീനെങ്കിൽ മലയാളികള്‍ക്ക് അത് മത്തിയാണ്. ശരാശരി മലയാളി വർഷം 25 മുതൽ 30 കിലോ മത്സ്യം കഴിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 30 ശതമാനവും നമ്മുടെ മത്തി തന്നെ. എന്നാൽ, ഈ മത്തി പ്രേമം എത്രനാൾ തുടരാൻ കഴിയുമെന്നതാണ് നിലവിലെ ചർച്ചകൾ.

ട്രോളിംഗ് നിരോധനവും കുത്തനെ ഉയരുന്ന മത്തി വിലയും

നാട്ടിൽ ട്രോളിംഗ് നിരോധനം തുടങ്ങിയത് ജൂൺ 10നാണ്. ഈ മാസം 31 വരെ വലിയ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്. എന്നാൽ ഈ സമയത്ത് ചെറുവള്ളങ്ങളിൽ സാധാരണ നല്ലപോലെ മത്തിയടക്കം കിട്ടാറുണ്ട്. പക്ഷേ, ഇത്തവണ മത്തി ലഭ്യത ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതോടെ കിലോ മത്തിക്ക് 320 രൂപ വരെ വില എത്തി. കിലോ മത്തിക്ക് 250 മുതൽ 300 രൂപ വരെയാണ് വില. പക്ഷേ മത്തിയൊന്ന് വേണമെന്ന് നിർബന്ധമുള്ളവർ എത്ര വിലയായാലും മീൻ വാങ്ങുന്നുണ്ട്. അയല 260 രൂപ, വലിയ ചെമ്മീൻ 550 രൂപ, ചെറിയ ചെമ്മീൻ – 280 രൂപ, കൊഴുവ – 200 രൂപ, രോഹു – 200 രൂപ എന്നിങ്ങനെ നിരക്ക് പോകുന്പോഴാണ് കഴിഞ്ഞ ദിവസം മത്തിക്ക് 300 രൂപ കടന്നത്. കടൽ മീനുകൾക്കൊപ്പം വളർത്തുമീനുകളും വിപണിയിലിപ്പോൾ സുലഭമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News