Boat : കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം നടന്നത് . മലയാറ്റൂര്‍ നീലീശ്വരം വെസ്റ്റ്, നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി (33), കളമശേരി സ്വദേശി കെവിന്‍ ഷാജി (21), ചാലക്കുടി ആതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) എന്നിവരാണ് മരിച്ചത്.

കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്‍പ്രേ തടാകത്തിലായിരുന്നു അപകടം നടന്നത് . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മാത്രം രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശി ജിയോ ജോഷിയാണ് രക്ഷപ്പെട്ടത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി ആഘോഷിക്കാനായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30നായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന ജിയോയുടെ ബോട്ടിലാണ് ഇവര്‍ യാത്ര ചെയ്‍തിരുന്നത്. എന്നാല്‍ തടാകത്തില്‍വെച്ച് ബോട്ട് മറിയുകയായിരുന്നു. കടുത്ത തണുപ്പായിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News