Rain : മഴ മുന്നറിയിപ്പിൽ മാറ്റം, തലസ്ഥാനത്തും കൊല്ലത്തും യെല്ലോ അലർട്ട് പിൻവലിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പിൻവലിച്ചു. ഇരു ജില്ലകളിലും മഴ സാധ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. മറ്റ് ജില്ലകളിലെ അലർട്ട് അതുപോലെ തുടരുകയാണ്.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളും ഒഴിച്ചുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News