Srilanka : കലങ്ങിമറിഞ്ഞ് ശ്രീലങ്ക; ഇതാ ഇപ്പോള്‍ പുതിയ നീക്കം കൂടി

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ നമ്മനിർദേശം ചെയ്യാൻ സ്പീക്കർക്ക് നിർദേശം നൽകി ആക്റ്റിംഗ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടാബായ രാജപക്സേയുടെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.

രാജ്യം വിട്ട ഗോട്ടബയ രാജപക്സേ സിങ്കപ്പൂരിൽ അഭയം തേടിയതയാണ് വിവരം. ഗവണ്മെന്റിനും പ്രതിപക്ഷത്തിനും സ്വീകാര്യനായ പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കാൻ ആക്റ്റിംഗ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ സ്പീക്കർക്ക് നിർദേശം നൽകി. സർവ്വകക്ഷി സർക്കാർ രൂപീകരിച്ചാൽ അധികാരം കൈമാറുമെന്ന് മന്ത്രിമാർ അറിയിച്ചു.

റനിൽ വിക്രമസിംഗെയ്ക്ക് താൽക്കാലിക പ്രസിഡന്റിന്റെ ചുമതല നൽകുന്നതായി ഗോട്ടാബായ രാജപക്സേ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ രാജിയുടെ സൂചന ഗോട്ടബയ രാജപ്ക്സേ നൽകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ തന്റെ അസാന്നിധ്യത്തിൽ രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്യാൻ താൽക്കാലിക പ്രസിഡന്റായി റനിൽ വിക്രമസിംഗയെ ചുമതലപ്പെടുത്തുന്നുവെന്നാണ് ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.

അതിനിടെ രാജ്യത്ത് വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സൈന്യത്തിന് നിർദേശവും നൽകി. പാർലമെന്റിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ സൈന്യം ടിയർ ഗ്യാസ് പ്രയോഗിച്ചു. 30 ലേറേപ്പേർക്ക് പരിക്കേറ്റു.സ്പീക്കറുടെ വസതിക്ക് മുന്നിലും പ്രതിഷേധാക്കാർക്ക് നേരെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.

മാലിദിപ്സിലെത്തിയ പ്രസിഡന്റ് ഗോട്ടാബായ രാജപക്സേ ഭാര്യക്കും രണ്ട് അംഗരക്ഷകർക്കും ഒപ്പം സിങ്കപ്പൂരിലേക്ക് മാറിയതയാണ് വിവരം. ഔദ്യോഗിക ടെലിവിഷനായ ലങ്ക രൂപവഹിനിയിൽ പ്രതിഷേധക്കാർ എത്തിയതിനു പിന്നാലെ ചാനൽ സംപ്രേക്ഷണം നിർത്തി.

വൈകീട്ട് സ്പീക്കർ വിളിച്ച അടിയന്തര യോഗം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയോട് രാജി ആവശ്യപ്പെട്ടു. രാജപ്ക്സേയും റനിൽ വികൃമസിംഗയും രാജി പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News