France: ദുരധികാരത്തിനെതിരെ ഫ്രഞ്ച് ജനത സ്വാതന്ത്ര്യം  പൊരുതി നേടിയിട്ട് 233 വർഷം

ദുരധികാരത്തിനെതിരെ ഫ്രഞ്ച് ജനത സ്വാതന്ത്ര്യം  പൊരുതി നേടിയിട്ട് 233 വർഷങ്ങളാകുന്നു. ഫ്രാൻസ് വീണ്ടും ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നു പോകുമ്പോൾ തീവ്രവലതുപക്ഷത്തിനെ പ്രതിരോധിക്കുന്ന ഇടത് ബദലുകൾ കാണാം. സ്വാതന്ത്ര്യം സമത്വം സാഹോദര്യം.

ലോകമെങ്ങും ഉയർത്തെഴുന്നേറ്റ മാനവ മോചന പോരാട്ടത്തിന്റെ മുദ്രാവാക്യം ആയിരുന്നു അത്. രണ്ടു നൂറ്റാണ്ടുകൾക്ക് അപ്പുറം 1789 ജൂലൈ 14ന് ബാസ്റ്റയിൽ കോട്ട തകർത്ത് ഫ്രാൻസിലെ അടിസ്ഥാന വർഗ്ഗം ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചു 1382 ൽ സ്ഥാപിതമായ ബസ്റ്റൈൽ കോട്ട ഫ്രാൻസിലെ സ്വേച്ഛാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും പ്രതീകമായിരുന്നു.

ടെന്നീസ് കോർട്ട് പ്രതിജ്ഞയിൽ നിന്നും ഊർജ്ജ ഉൾക്കൊണ്ട ജനത കോട്ടകൊത്തളങ്ങൾ ഓരോന്നായി തകർത്തെറിഞ്ഞു മുന്നേറി. ചക്രവർത്തിമാരുടെ ദുർഭരണത്തിന്റെ യും എസ്റ്റേറ്റുകളായി തിരിഞ്ഞുള്ള സാമൂഹിക സാമ്പത്തിക ചൂഷണത്തിന്റെയും മേൽ ഫ്രാൻസിലെ ജനത മനുഷ്യാവകാശ പ്രഖ്യാപനം നടത്തി 1792 വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു

വിമോചന സ്വപ്നം കണ്ട ജനത രക്തച്ചൊരിച്ചിലിന്റെയും ഭീകരവാഴ്ചയുടെയും നാളുകളിലൂടെയും കടന്നുപോയി നെപ്പോളിയന്റെ ഉദയവും പതനവും കണ്ട ഫ്രാൻസ് പാരീസ് കമ്മ്യൂണിലൂടെ അടിസ്ഥാന വർഗം മുന്നേറ്റത്തിന്റെ ശബ്ദമുയർത്തി എങ്കിലും അടിച്ചമർത്തപ്പെട്ടു

ഫ്രാൻസ് വീണ്ടും തെരഞ്ഞെടുപ്പു കാലത്തിലൂടെ കടന്നു പോവുകയാണ് യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തിയാർജിക്കുന്ന സൂചനകൾ നൽകി മരിയന്റെ നാഷണൽ റാലി ഫ്രാൻസിൽ കൂടുതൽ വേരു ഉറപ്പിക്കുകയാണ് ദുർബലമായ പ്രതിരോധമാണ് ലേ റിപ്പബ്ലിക് എൻ മാർച്ച് പാർട്ടി നേതാവും നിലവിലെ പ്രസിഡണ്ടുമായ ഇമ്മാനുവൽ മാക്രോൺ തീർക്കുന്നത് ഒന്നാം ഘട്ടവും രണ്ടാംഘട്ടവും കടന്ന തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്ന ബദൽ നയിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ മുന്നേറ്റം തന്നെയാണ് ഫ്രാൻസിന്റെ ചരിത്രത്തിലും വർത്തമാനത്തിലും മാനവ മോചന പ്രത്യയശാസ്ത്രം കനലെരിഞ്ഞു കൊണ്ടേയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here