വയറുവേദനയുമായി ആശുപത്രിയിൽ പോയതാണ് ചെൻ ലി .നിരന്തരമായ ആരോഗ്യ പ്രശ്നങ്ങൾ പക്ഷെ ഇങ്ങനെ ഒരു കാരണം കൊണ്ടാണെന്ന് ചെൻ ലി ഒട്ടും കരുതിയില്ല . 33 കാരനായ ചെൻ ലിക്ക് ഗർഭപാത്രം ഉണ്ട്. 20 വർഷമായി ആർത്തവവുമുണ്ട്. ( man menstruating for 20 years ).ചൈനയിലാണ് സംഭവം .
എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്.
‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.